ബില്‍ ഗേറ്റ്‌സിനെ പിന്നിലാക്കി ; ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തി ജെഫ് ബെസോസ്

jeff-bezos

പാരിസ്: ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ട ലോകത്തെ സമ്പന്നരായ വ്യക്തികളുടെ പട്ടികയില്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സിനെ പിന്നിലാക്കി ആമസോണിന്റെ ജെഫ് ബെസോസ് ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായി.

ആദ്യമായി ലോക സമ്പന്നരില്‍ ഒന്നാമനാകുന്ന ജെഫ് ബെസോസിന്റെ ആസ്തി 112 ബില്യണ്‍ ഡോളറാണെന്ന് ഫോബ്‌സ് പറയുന്നു.

119 ഇന്ത്യക്കാര്‍ ഫോബ്‌സിന്റെ സമ്പന്ന പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. ഇതില്‍തന്നെ 18 പേര്‍ പുതുമുഖങ്ങളാണ്.
388ാം സ്ഥാനത്ത് മലയാളിയായ എംഎ യൂസഫലിയുടെ ആസ്തി അഞ്ച് ബില്യണ്‍ ഡോളറാണ്. പട്ടികയില്‍ 19ാം സ്ഥാനത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ്. ആസ്തി 18.5 ബില്യണ്‍ ഡോളര്‍.

Top