ജെഫ് ബെസോസ് ആമസോൺ സിഇഒ സ്ഥാനമൊഴിയുന്നു

ന്യൂയോര്‍ക്ക്: ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസ് സിഇഒ സ്ഥാനമൊഴിയുന്നു. കമ്പനിയുടെ എക്‌സിക്യൂട്ടീവ് ചെയര്‍മാനായിട്ടാണ് ഇനിമുതല്‍ ബെസോസ് പ്രവർത്തിക്കുക. 27 വര്‍ഷമായി വഹിച്ചിരുന്ന പദവിയാണ് ബെസോസ് ഒഴിയുന്നത്. ആമസോണ്‍ ക്ലൗഡ് കംപ്യൂട്ടിങ് ബിസിനസിന് നേതൃത്വം നല്‍കുന്ന ആന്‍ഡി ജാസിയെയാണ് പകരം സി.ഇ.ഒ. സ്ഥാനത്തേക്ക് ചുമതലപ്പെടുത്തിയിരിക്കുന്നത്. 2021 പകുതിയോടെയായിരിക്കും ബെസോസ് സ്ഥാനമൊഴിയുക.

തന്റെ മറ്റ് സംരംഭങ്ങളിലേക്ക് കൂടി ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് ഈ തീരുമാനമെന്ന് ബെസോസ് പറഞ്ഞു. ആമസോണിന്റെ സി.ഇ.ഒ. എന്നത് ഏറെ ആഴമുള്ള ഉത്തരവാദിത്വമാണെന്നും അതുപോലൊരു ഉത്തരവാദിത്വം ലഭിച്ചാല്‍ മറ്റെന്തിലെങ്കിലും ശ്രദ്ധിക്കുക പ്രയാസമാണെന്നും അദ്ദേഹം വ്യക്തമാക്കി. തുടര്‍ച്ചയായി മൂന്ന് പാദങ്ങളില്‍ ലാഭം കൈവരിക്കുകയും വില്‍പനയില്‍ റെക്കോര്‍ഡിടുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ബെസോസിന്‍റെ തീരുമാനം.

Top