ന്യൂ ഷെപ്പേര്‍ഡില്‍ ബഹിരാകാശയാത്രയ്ക്ക് ടിക്കററ് നിരക്ക് 2 ലക്ഷം ഡോളര്‍

ജര്‍മനി:ജഫ് ബെസോസിന്റെ റോക്കറ്റ് കമ്പനി ബഹിരാകാശയാത്രയ്ക്ക് ഒരാള്‍ക്ക് 2,00,000 തൊട്ട് 3,00,000 ഡോളര്‍ വരെ ഈടാക്കുമെന്ന് റിപ്പോര്‍ട്ട്. കമ്പനി അധികൃതരെ ഉദ്ദരിച്ച് റോയിട്ടേഴ്‌സാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അടുത്തവര്‍ഷം ബെസോസിന്റെ ബ്ലൂ ഒറിജിന്‍ കമ്പനി വ്യാവസായിക അടിസ്ഥാനത്തില്‍ ആദ്യ സഞ്ചാരിയെ ബഹിരാകാശത്തെത്തിക്കും. ടിക്കറ്റ് വില്‍പന അടുത്തവര്‍ഷം ആദ്യം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ന്യൂ ഷെപ്പേര്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ബഹിരാകാശ വാഹനത്തിലായിരിക്കും യാത്ര ആരംഭിക്കുന്നത്. 2000 ത്തിലാണ് ആമസോണ്‍ സ്ഥാപകനായ ജെഫ് ബെസോസ് ബ്ലൂ ഒറിജിന്‍ കമ്പനി തുടങ്ങിയത്. തുടര്‍ന്ന് ഇത്രയും കാലം കോടികള്‍ മുടക്കിയുള്ള പരീക്ഷണ നിരീക്ഷണങ്ങളിലായിരുന്നു.

കഴിഞ്ഞ മാസം ഡമ്മി യാത്രികനുമായി ഒരു റോക്കറ്റ് കമ്പനി ബഹിരാകാശത്തെത്തിച്ചിരുന്നു. ചില ജീവികളേയും അദ്ദേഹം റോക്കറ്റില്‍ ബഹിരാകാശത്തെത്തിച്ചു.

Top