ജീവിതം ഒരു മുഖംമൂടിയിലെ വിഡിയോ ഗാനം പുറത്തിറങ്ങി

വി എസ് അഭിലാഷ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ജീവിതം ഒരു മുഖംമൂടി’. ചിത്രത്തിലെ പുതിയ വവീഡിയോ ഗനം പുറത്തുവിട്ടു. ജോയ് തമലത്തിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് ജാസി ഗിഫ്റ്റ് ആണ്. ഹരിശങ്കര്‍ കെഎസ് , രാജലക്ഷ്മി എന്നിവര്‍ ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

ജിത്തുവാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. പുതുമുഖങ്ങള്‍ ആണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജാസി ജിഫ്റ്റ്, നഹൂം എബ്രഹാം, ഷെറോണ്‍ എന്നിവരാണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ഹാഫ് മൂണ്‍ എന്റര്‍ടൈന്‍മെന്റും ടിഎകെ പ്രൊഡക്ഷന്‍സ് , ജെ വി സിനിമാസ് ബാനറില്‍ ചിത്രം നിര്‍മിക്കുന്നത് ബൈജു ബ്രൈറ്റാണ്.

Top