ആക്ഷന്‍ ത്രില്ലര്‍ ചിത്രവുമായി ജീവ; ‘സീറ്’ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്ത്

ജീവ നായകനാകുന്ന തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് സീറ്. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. രതിന ശിവയാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.

റിയ സുമന്‍, നവദീപ്, സതീഷ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡി. ഇമ്മന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം പ്രസന്ന കുമാറും എഡിറ്റിങ് നിര്‍വഹിക്കുന്നത് കിഷോറുമാണ്‌.

വെല്‍സ് ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഇഷാരി കെ. ഗണേഷാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫെബ്രുവരി 7ന് സീറ് പ്രദര്‍ശനത്തിനെത്തും.

Top