മാസ്സാക്കാന്‍ ജീവയുടെ ആക്ഷന്‍ ത്രില്ലര്‍ ചിത്രം; ‘സീറി’ന്റെ ലിറിക്കല്‍ വീഡിയോ സോങ് പുറത്ത്

തിന ശിവ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ജീവ നായകനാകുന്ന തമിഴ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് സീറ്. ചിത്രത്തിലെ പുതിയ ലിറിക്കല്‍ വീഡിയോ സോങ് പുറത്തിറങ്ങി.

റിയ സുമന്‍, നവദീപ്, സതീഷ് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഡി. ഇമ്മന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. ഛായാഗ്രഹണം പ്രസന്ന കുമാറും എഡിറ്റിങ് നിര്‍വഹിക്കുന്നത് കിഷോറുമാണ്.

വെല്‍സ് ഫിലിം ഇന്റര്‍നാഷണലിന്റെ ബാനറില്‍ ഇഷാരി കെ. ഗണേഷാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ചിത്രം ഫെബ്രുവരി 7ന് റിലീസ് ചെയ്യും.

Top