യൂട്യൂബില്‍ തരംഗമായി ‘ജീവന’; നെഞ്ചിലേറ്റി മലയാളികള്‍

സംഗീതാസ്വാദകര്‍ക്ക് കണ്ണിനും കാതിനും വിരുന്നൊരുക്കി ‘ജീവന’ റിലീസിന് എത്തി… മലയാളത്തിന്റെ പ്രിയ ഗായകന്‍ ഹരിശങ്കര്‍ കെ എസ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. സ്വാതി മനുവിന്റെയും ഷിനിത സിജിത്തിന്റെയും വരികള്‍ക്ക് പുതുമുഖ സംഗീത സംവിധായകരായ സ്വാതി മനുവും വിജിന്‍ ചോലക്കലും ചേര്‍ന്നാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. അരലക്ഷത്തിലേറേപ്പേര്‍ ഇതിനോടകം ഈ പുത്തന്‍ സംഗീത ആല്‍ബത്തെ കണ്ടുകഴിഞ്ഞു. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മലയാളികളുടെ നെഞ്ചിലേറാന്‍ ‘ജീവന’യ്ക്കായി.

ചലച്ചിത്ര താരം സിനി എബ്രഹാമും പുതുമുഖ നായകന്‍ ആയ തോമസ് ജോണും, ടിക്ടോക് താരം അതുല്യയുമാണ് ഈ സംഗീത ആല്‍ബത്തില്‍ അഭിനയിച്ചിരിക്കുന്നത്. പ്രണയത്തിനൊപ്പം മാതൃത്വത്തിനും പ്രാധാന്യം നല്‍കുന്ന ജീവിത ഗന്ധി ആയ മുഹൂര്‍ത്തങ്ങളാണ് ആല്‍ബത്തിന്റെ പ്രമേയം. കോഴിക്കോടിന്റെ സര്‍ഗ്ഗ സൗന്ദര്യം പശ്ചാത്തലമാക്കിയാണ് ആല്‍ബം ചിത്രീകരിച്ചിരിക്കുന്നത്. സംഗീതാരാധകര്‍ക്ക് തികച്ചും പുതുമയാര്‍ന്ന ഒരു ദൃശ്യ സംഗീത അനുഭവം തന്നെ ആയിരിക്കും ‘ജീവന’.

 

Top