ജീവ നായകനായെത്തുന്ന പുതിയ ചിത്രം ‘കീ’; മെയ് 10 -ന് റിലീസ് ചെയ്യും

തെന്നിന്ത്യന്‍ താരം ജീവ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കീ’. കലീസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിക്കി ഗല്‍റാണിയാണ് നായികയായി എത്തുന്നത്.

ഗോവിന്ദ് പദ്മസൂര്യ, രാജേന്ദ്ര പ്രസാദ്, ആര്‍ ജെ ബാലാജി എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. സയന്‍സ് ഫിക്ഷന്‍ ഗണത്തില്‍പ്പെടുന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് രായപ്പന്‍ ആണ്. വിശാല്‍ ചന്ദ്രശേഖര്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത്.

Top