തമിഴ് നടന്‍ ജീവ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘കീ’. ചിത്രം ഏപ്രില്‍ 12-ന് തിയറ്ററുകളില്‍ എത്തും. ത്രില്ലര്‍ ചിത്രമായ ‘കീ’ സംവിധാനം ചെയ്തിരിക്കുന്നത് കാലീസ് ആണ്.
മലയാളികളുടെ പ്രിയ നടന്‍ ഗോവിന്ദ് പത്മ സൂര്യ വില്ലനായി എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഗോവിന്ദിന്റെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. നിക്കി ഗല്‍റാണി ആണ് ചിത്രത്തില്‍ ജീവയുടെ നായിക.രാജേന്ദ്ര പ്രസാദ്, ആര്‍ ജെ ബാലാജി എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. രായപ്പന്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന് സംഗീതം നല്‍കിരിക്കുന്നത് വിശാല്‍ ചന്ദ്രശേഖര്‍ ആണ് .