ജീവ നായകനായെത്തുന്ന ചിത്രം; ‘കീ’ മിനി ട്രെയിലര്‍ പുറത്തുവിട്ടു

ഗോവിന്ദ് പത്മസൂര്യ വില്ലനായ് എത്തുന്ന പുതിയ ചിത്രമാണ് ‘കീ’. ജീവ നായകനായെത്തുന്ന ചിത്രത്തിന്റെ മിനി ട്രെയിലര്‍ പുറത്ത് വിട്ടു. സയന്‍സ് ഫിക്ഷനായി ഒരുക്കുന്ന ചിത്രത്തില്‍ കമ്പ്യൂട്ടര്‍ ഹാക്കര്‍മാരായ രണ്ട് പേര്‍ക്കിടയില്‍ നടക്കുന്ന പോരാട്ടമാണ് ഇതിവൃത്തം. കാലീസ് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്.

നിക്കി ഗല്‍റാണിയാണ് നായിക. സുഹാസിനി, ആര്‍ജെ ബാലാജി, മനോബാല, അനൈകാ ബോട്ടില്‍, പ്രശസ്ത തെലുങ്ക് നടന്‍ രാജേന്ദ്രപ്രസാദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ഗ്ലോബല്‍ ഇന്‍ഫോടെയിന്‍മെന്റിന്റെ ബാനറില്‍ മൈക്കിള്‍ രായപ്പനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രം ഈ മാസം 10 ന് തീയ്യേറ്ററുകളിലെത്തും.

Top