എല്ലാം ദൃശ്യം മോഡല്‍ കൊലപാതകം; ആരോപണം തള്ളി ജീത്തു ജോസഫ്

വിടെ കൊലപാതകമുണ്ടായാലും ദൃശ്യം മോഡല്‍ എന്ന് ആരോപിക്കുന്നതിനെ എതിര്‍ത്ത് സംവിധായകന്‍ ജിത്തു ജോസഫ്. കാര്‍ത്തിയെ നായകനാക്കി സംവിധാനം ചെയ്ത തമിഴ് ചിത്രം തമ്പിയുടെ പ്രചാരണാര്‍ഥം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു ജിത്തുജോസഫ്.

ഏറ്റവും ഒടുവില്‍ ഉദയംപേരൂര്‍ കൊലപാതകക്കേസിലും ഉയര്‍ന്ന ദൃശ്യം മോഡല്‍ ആരോപണത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദൃശ്യം ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്തപ്പോഴുണ്ടായ കോപ്പിയടി ആരോപണങ്ങളെയും ജീത്തു ജോസഫ് എതിര്‍ത്തിരിക്കുകയാണ്.

ദൃശ്യം ചൈനീസ് ഭാഷയിലേക്ക് റീമേക്ക് ചെയ്തപ്പോള്‍ അതൊരു കൊറിയന്‍ സിനിമയുടെ കോപ്പിയടിയാണെന്ന ആരോപണം വന്നപ്പോള്‍ അങ്ങനെയെങ്കില്‍ പകര്‍പ്പവകാശം ചൈനക്കാര്‍ വാങ്ങില്ലായിരുന്നുവെന്നാണ് ജീത്തു ജോസഫ് പറഞ്ഞത്. ജിത്തു ജോസഫ് സംവിധാനം ചെയ്ത തമ്പിയില്‍ ജ്യോതിക, നിഖില്‍ വിമല്‍, ബാല , ഹരീഷ് പേരടി തുടങ്ങിയവരും അണിനിരക്കുന്നുണ്ട്.

Top