എങ്ങനെ ദൃശ്യം ചൈനീസ് ചിത്രമായി; വെളിപ്പെടുത്തി സംവിധായകന്‍ ജീത്തു ജോസഫ്

മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം ദൃശ്യത്തിന്റെ ചൈനീസ് റീമേക്കാണ് ഷീപ്പ് വിത്തൗട്ട് എ ഷെപ്പേര്‍ഡ്. ആദ്യമായാണ് ഒരു മലയാള ചിത്രം ചൈനീസ് ഭാഷയില്‍ റീമേക്ക് ചെയ്യുന്നത്. ദൃശ്യം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയതില്‍ അഭിമാനം തോന്നുന്നുവെന്ന് സംവിധായകന്‍ ജീത്തു ജോസഫ് പറഞ്ഞു. എങ്ങനെ മലയാള ചിത്രം ചൈനീസ് ചിത്രമായി എന്നും അദ്ദേഹം വെളിപ്പെടുത്തി.

ഹിന്ദിയിലെ ദൃശ്യം കണ്ട്, കഥ ഇഷ്ടമായതിന് ശേഷമാണ് ചൈനീസ് പ്രൊഡക്ഷന്‍ കമ്പനി റീമേക്കിനായി സമീപിക്കുന്നത്. ഹിന്ദി ദൃശ്യത്തിന്റെ നിര്‍മാതാക്കളെ അവര്‍ സമീപിക്കുകയും സിനിമ പ്രാദേശിക ഭാഷയില്‍ നിന്ന് റീമേക്ക് ചെയ്തതാണെന്നറിഞ്ഞ അവര്‍ നിര്‍മാതാവ് സുരേഷ് ബാലാജി വഴി ഞങ്ങളുടെ അടുത്തെത്തുകയായിരുന്നെന്ന് ജീത്തു ജേസഫ് പറഞ്ഞു.

ഇതുപ്രകാരം രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചൈനയില്‍ വച്ച് കൂടികാഴ്ച നടത്തിയിരുന്നു. അങ്ങനെ പകര്‍പ്പവകാശം അവര്‍ നേടി. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചിത്രം സിനിമയാകുന്നത്. ചൈനയിലും, ഹോങ്കോങിലും പ്രദര്‍ശിപ്പിക്കാനുള്ള അവകാശമാണ് അവര്‍ നേടിയിരിക്കുന്നത്. സിനിമയുടെ ട്രയ്‌ലര്‍ അവര്‍ എനിക്ക് നേരിട്ട് അയച്ചു തന്നിരുന്നു- ജീത്തു ജോസഫ് പറഞ്ഞു.

Top