കാര്‍ത്തിയും ജ്യോതികയും പ്രധാന വേഷങ്ങളില്‍ എത്തുന്ന തമ്പിയുടെ ട്രെയിലര്‍ പുറത്തിറക്കി

ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം തമ്പിയുടെ ട്രെയിലര്‍ പുറത്തിറക്കി. കാര്‍ത്തിയും ജ്യോതികയുമാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. പാപനാശം എന്ന സിനിമയ്ക്കുശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ തമിഴ് ചിത്രമാണ് തമ്പി.

സത്യരാജ്, നിഖില വിമല്‍, ഇളവരസ്, ബാല, ആന്‍സണ്‍, ഹരീഷ് പേരടി തുടങ്ങിയവരും ചിത്രത്തില്‍ എത്തുന്നുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് സമീര്‍ അരോറ, രെണ്‍സില്‍ഡിസില്‍വ, ജീത്തു ജോസഫ് എന്നിവരാണ്. സംഗീതം ഗോവിന്ദ് വസന്ത ആണ്. ഛായാഗ്രഹണം ആര്‍.ഡി. രാജശേഖര്‍ ആണ്. ചിത്രം ഡിസംബറില്‍ റിലീസ് ആയി തിയറ്ററുകളിലെത്തുന്നതാണ്.

Top