‘കൈതി’ക്കു ശേഷം ‘തമ്പി’; കാര്‍ത്തി ചിത്രം അടുത്തമാസം തീയേറ്ററുകളില്‍

കാര്‍ത്തിയെ നായകനാക്കി ജീത്തു ജോസഫ് തമിഴില്‍ ഒരുക്കുന്ന ചിത്രം ‘തമ്പി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. സൂര്യയാണ് ട്വിറ്ററിലൂടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. ചിത്രം അടുത്തമാസം തീയേറ്ററുകളിലെത്തും. കാര്‍ത്തിക്കൊപ്പം ജ്യോതികയും സത്യരാജുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ദൃശ്യത്തിന്റെ റീമേക്കായ ‘പാപനാശ’മായിരുന്നു ജീത്തുവിന്റെ ആദ്യ തമിഴ് ചിത്രം. അതിനുശേഷം ഒരുക്കുന്ന ചിത്രമാണ് തമ്പി.

വയാകോം 18 സ്റ്റുഡിയോസും സുരാജ് സദാനയും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍ ഡി രാജശേഖറാണ്. സംഗീതം ഗോവിന്ദ് വസന്ദ. അതേസമയം ‘കൈതി’ നേടിയ വിജയത്തിന് ശേഷം തീയേറ്ററുകളിലെത്തുന്ന കാര്‍ത്തി ചിത്രമാവും തമ്പി. കാര്‍ത്തിയുടെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു കൈതി.

Top