ജീത്തു ജോസഫിന് പിറന്നാള്‍ സമ്മാനം; ‘ട്വല്‍ത്ത് മാന്‍’ മേക്കിംഗ് വീഡിയോ പുറത്തിറങ്ങി

ജീത്തു ജോസഫിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ‘ട്വല്‍ത്ത് മാന്‍’ ടീം. സിനിമയുെട ഷൂട്ടിങിനിടയില്‍ നിന്നുള്ള ജീത്തുവിന്റെ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്.

‘ദൃശ്യം 2’വിന്റെ ഗംഭീര വിജയത്തിനു ശേഷം മോഹന്‍ലാലും ജീത്തു ജോസഫും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 14 പേരോളം മാത്രം അണിനിരക്കുന്ന മോഹന്‍ലാല്‍ ചിത്രമാണു ‘ട്വല്‍ത്ത് മാന്‍’.

മിസ്റ്ററിയാണു പശ്ചാത്തലം. ഒറ്റദിവസത്തെ സംഭവം ഒരു കഥയാവുകയാണ്. കെ.ആര്‍.കൃഷ്ണകുമാറിന്റേതാണു തിരക്കഥ.

അഞ്ചു നായികമാരുണ്ട് ചിത്രത്തില്‍. അദിതി രവി, അനുശ്രീ, പ്രിയങ്ക നായര്‍, വീണാ നന്ദകുമാര്‍, ലിയോണ ലിഷോയ്, ശിവദ തുടങ്ങിയവര്‍. സൈജു കുറുപ്പും അനു മോഹനും ചന്തുനാഥും ഉണ്ണി മുകുന്ദനും തുടങ്ങിയവരും അണിനിരക്കുന്നു.

 

Top