ജീത്തു ജോസഫ് വീണ്ടും ബോളിവുഡിലേക്ക്; ഒരുങ്ങുന്നത് ത്രില്ലര്‍ ഡ്രാമ ചിത്രം

ത്രില്ലര്‍ സിനിമ എന്ന് കേട്ടാല്‍ മലയാളികള്‍ പെട്ടെന്ന് ഓര്‍ക്കുന്ന പേരുകളിലൊന്നാണ് ജീത്തു ജോസഫിന്റേത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ഹിന്ദിയിലും അദ്ദേഹം ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ത്രില്ലറുമായി ജീത്തു വീണ്ടും ബോളിവുഡിലേക്ക്.നിര്‍മ്മാതാക്കളായ ജംഗ്ലീ പിക്‌ചേഴ്‌സും ക്ലൌഡ് 9 പിക്‌ചേഴ്‌സും ചേര്‍ന്നാണ് ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്.

ജീത്തു ഏറ്റവും കഴിവ് തെളിയിച്ചിരിക്കുന്ന ത്രില്ലര്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്നത് തന്നെയായിരിക്കും ഈ ചിത്രവും. സത്യം വെളിച്ചത്ത് കൊണ്ടുവരാന്‍ ശ്രമിക്കുന്ന ഒരു പൊലീസ് ഓഫീസറുടെ യഥാര്‍ഥ കഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രമെന്ന് അറിയുന്നു. ഹിന്ദിയിലെ അടുത്ത ചിത്രത്തിനായി ഒരു മികച്ച തിരക്കഥയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു താനെന്നും ഇത് അത്തരത്തില്‍ ഒന്നാണെന്നും ജീത്തു ജോസഫ് പറയുന്നു.

മലയാളത്തില്‍ മോഹന്‍ലാലിനൊപ്പമുള്ള സിനിമ ചിത്രീകരണ ഘട്ടത്തിലുള്ളപ്പോഴാണ് ബോളിവുഡില്‍ ജീത്തുവിന്റെ പുതിയ പ്രഖ്യാപനം എന്നത് ശ്രദ്ധേയമാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ പ്രിയ മണിയാണ് നായിക. അനശ്വര രാജന്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ജീത്തുവിനൊപ്പം ശാന്തി മായാദേവിയും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം സതീഷ് കുറുപ്പ് ആണ്. എഡിറ്റിംഗ് വി എസ് വിനായക്, സംഗീതം വിഷ്ണു ശ്യാം, കലാസംവിധാനം ബോബന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സുധീഷ് രാമചന്ദ്രന്‍, ഡിസൈന്‍ സേതു ശിവാനന്ദന്‍.

 

View this post on Instagram

 

A post shared by Jeethu Joseph (@jeethu4ever)

Top