ജീപ്പിന്റെ കരുത്തന്‍ എസ്‌യുവി റാങ്ക്‌ളര്‍ റൂബിക്കോണിനെ അവതരിപ്പിച്ചു

ജീപ്പിന്റെ കരുത്തന്‍ എസ്‌യുവി മോഡലായ റാങ്ക്‌ളര്‍ റൂബിക്കോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. ഈ വാഹനത്തിന് 68.94 ലക്ഷം രൂപയാണ് എക്സ്ഷോറൂം വില. വാഹനം മാര്‍ച്ച് 15 മുതല്‍ നിരത്തുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

റാങ്ക്ളര്‍ റൂബിക്കോണിനുള്ളത് 4822 എംഎം നീളവും 1894 എംഎം വീതിയും 1848 എംഎം ഉയരവും 3008 എംഎം വീല്‍ബേസുമാണ്. റാങ്ക്ളര്‍ റൂബിക്കോണിന്റെ മുന്‍വശത്തെ അലങ്കരിക്കുന്നത് ബോഡി കളറിലുള്ള ഗ്രില്ല്, ബ്ലാക്ക് ഫെന്‍ഡര്‍, എല്‍ഇഡി ഹെഡ്ലാമ്പ്, ഫോഗ് ലൈറ്റ്, ഡിആര്‍എല്‍, ഓഫ് റോഡിന് ഇണങ്ങുന്ന ബമ്പര്‍, വലിയ ബോണറ്റ് എന്നിവയാണ്.

വാഹനത്തിന് കരുത്തേകുക 2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനാണ്. എന്‍ജിന്‍ 268 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുക.

Top