മിനി എസ്‍യുവിയുമായി ജീപ്പ് എത്തുന്നു; വില 10 ലക്ഷത്തിൽ താഴെ

പുതിയ എസ്‍യുവിയുമായി ജീപ്പ് എത്തുന്നു. അടുത്ത വർഷം അവസാനം വിപണിയിലെത്തുമെന്നാണ് പ്രതീക്ഷ. നാലുമീറ്റർ നീളമായിരിക്കും പുതിയ കോംപാക്റ്റ് എസ്‌യുവിക്ക്. പത്തുലക്ഷത്തിൽ താഴെയായിരിക്കും വാഹനത്തിന്റെ വില എന്നാണ് പ്രതീക്ഷിക്കുന്നത്.

ജീപ്പിന്റെ ‍അടിസ്ഥാന സ്വഭാവങ്ങൾ പിന്തുടരുന്ന ചെറു എസ്‍യുവി സെഗ്മെന്റിലെ മറ്റുവാഹനങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായിരിക്കും കോംപാക്റ്റ് എസ്‌യുവി. ജീപ്പ് 526 എന്ന കോ‍ഡ് നാമത്തിൽ അറിയപ്പെടുന്ന വാഹനം പുതു തലമുറ ഫീയറ്റ് പാണ്ടയിലും 500 ലും ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമിലാണ് നിർമിക്കുന്നത്. വാഹനത്തിന്റെ എൻജിൻ വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല.

നാലുമീറ്റർ താഴെ നീളം വരുന്ന മാരുതി ബ്രെസ, ഫോഡ് ഇക്കോസ്പോർട്ട്, ടാറ്റ നെക്സോൺ തുടങ്ങിയ വാഹനങ്ങളുമായി മത്സരിക്കാനെത്തുന്ന ചെറു എസ്‍യുവിയുടെ വികസന ഘട്ടത്തിലാണെന്ന് ജീപ്പ് സി.ഇ.ഒ നേരത്തെ വ്യക്തമാക്കിയിരുന്നു.

Top