Jeep to announce its first sales in India in February 2016

ഇന്ത്യയിലെ ‘ജീപ്പ്’ വില്‍പ്പനയ്ക്ക് അടുത്ത മാസം തുടക്കമാവുമെന്നു ഫിയറ്റ് ക്രൈസ്ലറിലെ ജീപ്പ് ചീഫ് എക്‌സിക്യൂട്ടീവ് മൈക്ക് മാന്‍ലി. ആദ്യ വര്‍ഷങ്ങളില്‍ പ്രീമിയം എസ് യു വി ബ്രാന്‍ഡായ ‘ജീപ്പി’ന് ഇന്ത്യയില്‍ കാര്യമായ വില്‍പ്പന പ്രതീക്ഷിക്കുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

വിദേശത്തു നിര്‍മിച്ച ‘ഗ്രാന്‍ഡ് ചെറോക്കീ’യും ‘റാംഗ്ലറും’ ഇറക്കുമതി വഴിയാവും ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുക. അടുത്ത വര്‍ഷത്തോടെ
ഇന്ത്യയിലെ ‘ജീപ്പ്’ വില്‍പ്പന 1,500 2,000 യൂണിറ്റിലെത്തുമെന്നാണ് മാന്‍ലിയുടെ കണക്കുകൂട്ടല്‍.

ഇക്കൊല്ലം പകുതിയോടെ ‘ജീപ്പ്’ ശ്രേണിയുടെ വില്‍പ്പന സജീവമാക്കാനാവുമെന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. ‘ജീപ്പി’നായി ഇന്ത്യയില്‍ പിന്നീട് പ്രത്യേക ഡീലര്‍ഷിപ് ശൃംഖല സ്ഥാപിക്കുമെന്നും മാന്‍ലി വ്യക്തമാക്കി.

ഈ വര്‍ഷം അവസാനിക്കുമ്പോഴേക്ക് രാജ്യത്തെ പ്രധാന നഗരങ്ങളിലെ ഫിയറ്റ് ഡീലര്‍ഷിപ്പുകളിലെല്ലാം ‘ജീപ്പ്’ വില്‍പ്പന തുടങ്ങാനാവുമെന്നും അദ്ദേഹം കരുതുന്നു.

Top