കൊല്ലം പാരിപ്പള്ളിയില്‍ ജീപ്പും ടിപ്പറും കൂട്ടിടിച്ച് അപകടം ; രണ്ടുപേര്‍ മരിച്ചു

accident

കൊല്ലം: പാരിപ്പള്ളി നിലമേല്‍ റൂട്ടില്‍ കൈതോട് പ്രിയദര്‍ശിനി ജംഗ്ഷനില്‍ ജീപ്പും ടിപ്പര്‍ലോറിയും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ജീപ്പ് യാത്രികരായ രണ്ടുപേര്‍ മരിച്ചു. ബദറുദീന്‍ (72) അസൂറ (38) എന്നിവരാണ് മരിച്ചത്. ഒരാള്‍ക്ക് പരുക്കേറ്റിട്ടുണ്ട്.

അസൂറയുടെ മാതാവ് ഫാത്തിമയെയാണ് (78) ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാവില ഒമ്പതോടെയായിരുന്നു അപകടം. ചടയമംഗലം പൊലീസ് കേസെടുത്തു.

Top