എസ്യുവി കോംപസിന്റെ വിവിധ വകഭേദങ്ങള്‍ക്ക് മികച്ച ഓഫറുകളുമായി ജീപ്പ്

മികച്ച ഓഫറുകളുമായി ജീപ്പ് എത്തുന്നു. വര്‍ഷാവസാനമായതോടെയാണ് ജീപ്പ് ഉപഭോക്താക്കള്‍ക്കായി മികച്ച ഓഫര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എസ്യുവി കോംപസിന്റെ വിവിധ വകഭേദങ്ങള്‍ക്കാണ് ജീപ്പ് ഇളവ് നല്‍കുന്നത്. 2.06 ലക്ഷം രൂപ വരെ ഇളവു നല്‍കുമെന്നാണ് റിപ്പോര്‍ട്ട്‌.

ഡീസലിന്റെ വകഭേദമായ സ്‌പോര്‍ട്‌സ് 4×2 ന് 1.5 ലക്ഷം രൂപ വരെ ഇളവും 56000 രൂപയുടെ ആക്‌സസറിസ് പാക്കുമാണ് ജീപ്പ് നല്‍കുന്നത്. ഇവ രണ്ടും ചേര്‍ന്നാണ് 2.06 ലക്ഷം രൂപയുടെ ആനുകൂല്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്.

ലോഞ്ചിറ്റിയൂഡ്, ലോഞ്ചിറ്റിയൂഡ് ഓപ്ഷനല്‍, ലിമിറ്റഡ് എന്നീ മോഡലുകള്‍ക്ക് ഒരു ലക്ഷം രൂപ വരെ ക്യാഷ് ഡിസ്‌കൗണ്ടും 30000 രൂപ എക്‌സ്‌ചേഞ്ച് ബോണസും അടക്കം 1.30 ലക്ഷം രൂപ വരെ ഇളവുകള്‍ ലഭിക്കുന്നതാണ്. വാഹനത്തിന്റെ മറ്റ് വകഭേദങ്ങള്‍ക്കും മികച്ച ഓഫറുകള്‍ കമ്പനി നല്‍കുന്നുണ്ട്.

Top