സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ ജീപ്പ് അപകടത്തിൽപ്പെട്ടു

ടൂർ : സംസ്ഥാന സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി സഞ്ചരിച്ചിരുന്ന ജീപ്പ് നിയന്ത്രണം വിട്ട് അടഞ്ഞു കിടന്ന കടയുടെ മുൻപിലേക്ക് മറിഞ്ഞു. ജീപ്പിലുണ്ടായിരുന്ന ഡിവൈഎസ്പി കെ.എ. വിദ്യാധരനും ഡ്രൈവർ ബെന്നി തോമസും പരുക്കേൽക്കാതെ രക്ഷപ്പെട്ടു.

തിരുവനന്തപുരത്ത് കോടതിയിൽ പോയിട്ട് തിരികെ പത്തനംതിട്ടയ്ക്ക് പോകുമ്പോഴാണ് മറിഞ്ഞത്. എതിരെ മറ്റൊരു വാഹനത്തെ മറി കടന്നു വന്ന കാറിനെ ഇടിക്കാതിരിക്കാൻ പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ നിയന്ത്രണം വിട്ട് കടയ്ക്കു മുൻപിലേക്ക് മറിയുകയായിരുന്നു. ഇന്ന് വൈകിട്ടയായിരുന്നു സംഭവം നടന്നത്.

Top