ഓട്ടോമാറ്റിക്കായി ജീപ്പ് കോമ്പസ് ലോങ്ങിട്യൂഡ് (O); പുതിയ മോഡല്‍ വിപണിയില്‍

ജീപ്പ് ഇന്ത്യയുടെ പുതിയ മോഡല്‍ ജീപ്പ് കോമ്പസ് ലോങ്ങിട്യൂഡ് (O) വിപണിയില്‍. 18.9 ലക്ഷം രൂപ വരുന്ന മോഡല്‍ ജീപ്പിന്റെ പെട്രോള്‍ ഓട്ടോമാറ്റിക് ശ്രേണിയില്‍പ്പെടുന്ന വാഹനമാണ്. മുമ്പ് ജീപ്പിന്റെ തന്നെ ലിമിറ്റഡ്, ലിമിറ്റഡ് (O), ലിമിറ്റഡ് പ്ലസ് എന്നീ വാഹനങ്ങള്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായ് പുറത്തിറങ്ങിയിരുന്നു.

ഇപ്പോള്‍ ഈ നിരയിലെത്തിയിരിക്കുന്ന ലോങ്ങിട്യൂഡ് (O) ഇടത്തരം ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സിലാണ് ലഭ്യമാവുക. ഇത് വരെയുള്ള ഓട്ടോമാറ്റിക് മോഡലുകളെയപേക്ഷിച്ച് ഒരു ലക്ഷം രൂപയോളം കുറവാണ് ലോങ്ങിട്യൂഡ് (O) യ്ക്ക്. ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് എന്ന പ്രത്യേകത മാറ്റി നിര്‍ത്തിയാല്‍ ബാക്കിയുള്ള ഫീച്ചറുകളിലൊന്നും കാര്യമായ മാറ്റങ്ങള്‍ കമ്പനി വരുത്തിയിട്ടില്ല.

ആന്‍ട്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ എന്നിവയോടെയുള്ള ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, പ്രൊജക്ടര്‍ ഹാലോജന്‍ ഹെഡ്‌ലാമ്പുകള്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, സ്റ്റാര്‍ട് സ്റ്റോപ്പ് പുഷ് ബട്ടണുകള്‍, 17 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയെല്ലാമാണ് മറ്റ് സവിശേഷതകള്‍.

എന്നാലിപ്പോള്‍ 1.4 ലിറ്റര്‍ പെട്രോള്‍ എഞ്ചിനോടെയാണ് ജീപ്പ് കോമ്പസ് ലോങ്ങിട്യൂഡ് (O) വരുന്നത്. ഇത് 163 Bhp കരുത്തും 250 Nm torque ഉം ആണ് നല്‍കുക. ഏഴ് സ്പീഡ് ഇരട്ട ക്ലച്ച് ഗിയര്‍ബോക്‌സായിരിക്കും പുത്തന്‍ കോമ്പസ് ലോങ്ങിട്യൂഡ് (O) ല്‍ ഉണ്ടാവുക.നിലവില്‍ നാല് വകഭേദങ്ങളിലാണ് ജീപ്പ് കോമ്പസ് ലഭിക്കുന്നത്. സ്‌പോര്‍ട്, ലോങ്ങിട്യൂഡ്, ലിമിറ്റഡ്, ലിമിറ്റഡ് പ്ലസ് എന്നിവയാണിത്.

Top