2022 ല്‍ എല്ലാ മോഡലുകളും ഇലക്ട്രിക് ആക്കാനൊരുങ്ങി ജീപ്പ്

ക്കണിക് വാഹന ബ്രാന്‍ഡായ ജീപ്പിന്റെ എല്ലാ മോഡലുകളും 2022 ഓടെ ഇലക്ട്രിക് ആക്കാനൊരുങ്ങി ജീപ്പ്. ജീപ്പിന്റെ നിര്‍മാതാക്കളായ ഫിയറ്റ് ക്രൈസ്ലര്‍ ഓട്ടോ ഓട്ടോ മൊബൈല്‍സ്‌ കമ്പനി സിഇഒ ക്രിസ്റ്റ്യന്‍ മ്യൂനിയര്‍ ആണ് ഇക്കാര്യം പുറത്തുവിട്ടത്.

അടുത്ത വര്‍ഷം കോംപസ്, റെനെഗേഡ്, റാങ്ക്‌ലര്‍ എസ്യുവികള്‍ phev സാങ്കേതികവിദ്യ ഉപയോഗിച്ച് പരിഷ്‌കരിക്കുന്നാതായിരിക്കും.

എല്ലാ ജീപ്പ് വാഹനങ്ങളും സീറോ ടെയില്‍പൈപ്പ് എമിഷനുകളോടെ വില്‍പ്പനയ്ക്ക് എത്തിക്കാനാണ് കമ്പനിയുടെ പദ്ധതി എന്നാണ് റിപ്പോര്‍ട്ട്. പ്ലഗ്-ഇന്‍ ഹൈബ്രിഡ് സാങ്കേതികവിദ്യ പിന്തുടര്‍ന്ന് 450 കിലോമീറ്ററില്‍ കൂടുതല്‍ പെട്രോള്‍ എഞ്ചിനില്‍ സഞ്ചരിക്കാനാകുമെന്നാണ് റിപ്പോര്‍ട്ട്. ഇലക്ട്രിക് മോട്ടോറുകളില്‍ മാത്രം 50 കിലോമീറ്റര്‍ സഞ്ചരിക്കാനും പുതിയ ജീപ്പിന് കഴിയുന്നതായിരിക്കും.

പെട്രോള്‍ എഞ്ചിന്‍ മുന്‍ വീലുകള്‍ക്ക് കരുത്ത് പകരുമ്പോള്‍, പിന്നിലെ വീലുകളില്‍ ഇലക്ട്രിക് മോട്ടോറുകളാണ് ഘടിപ്പിച്ചിരിക്കുന്നത്. വാഹനങ്ങളുടെ പൂര്‍ണ്ണ ഇലക്ട്രിക് പതിപ്പുകള്‍ അടുത്ത വര്‍ഷം അവതരിപ്പിക്കുന്നതായിരിക്കും.

സ്പോര്‍ട്ട്, സ്പോര്‍ട്ട് പ്ലസ്, ലോഞ്ചിട്യൂഡ്, ലിമിറ്റഡ്, ലിമിറ്റഡ് പ്ലസ് എന്നീ വേരിയന്റുകളാണ് കോംപസിനുള്ളത്. ഇത് കൂടാതെ കോംപസ് ബെഡ്റോക്ക്, കോംപസ് ബ്ലാക്ക് പാക്ക്, ട്രെയ്ല്‍ഹോക്ക് തുടങ്ങിയ സ്പെഷ്യല്‍ എഡിഷനുകളും കോംപസിലുണ്ട്.

Top