ജനപ്രിയൻ കോംപസിന്റെ ലൈനപ്പ് വിപുലീകരിക്കാൻ ജീപ്പ് ഇന്ത്യ

ക്കണിക്ക് അമേരിക്കൻ വാഹന ബ്രാൻഡായ ജീപ്പ് ഇന്ത്യ ഉടൻ ജനപ്രിയ മോഡല്‍ കോംപസിന്റെ ലൈനപ്പ് വിപുലീകരിക്കും. ജീപ്പ് കോംപസിന്റെ പുതിയ പതിപ്പ് സെപ്റ്റംബർ 16ന് വിപണിയിലെത്തും. കോംപസിന്റെ ഓട്ടോമാറ്റിക് 2WD വേരിയന്റിന്റെ കൂടുതൽ താങ്ങാനാവുന്ന വേരിയന്റാണ് ജീപ്പ് അവതരിപ്പിക്കുന്നത്.

നിലവിൽ, ഓട്ടോമാറ്റിക് വേരിയന്റ് 4×4 വേരിയന്റുകളിൽ മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. BS6 സ്റ്റേജ് II മാനദണ്ഡങ്ങൾ കാരണം 1.4 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ഉപേക്ഷിച്ചത് . ഇത് കോമ്പസിന്റെ പ്രാരംഭ വിലയും ഉയർത്തി. ഓട്ടോമാറ്റിക് വേരിയന്റുകൾക്ക് നിലവില്‍ എക്സ്-ഷോറൂം വില 29 ലക്ഷം രൂപയ്ക്ക് മുകളിലാണ്. പുതിയ ജീപ്പ് കോമ്പസ് ലൈനപ്പിന്റെ മുഴുവൻ ശ്രേണിയിലും പുതിയ ഗ്രില്ലിന്റെയും അലോയ് വീലിന്റെയും രൂപത്തിലുള്ള ചില ചെറിയ അപ്‌ഡേറ്റുകൾ ലഭിക്കും. ജീപ്പ് കോമ്പസ് കൂടുതൽ താങ്ങാനാവുന്ന ഓട്ടോമാറ്റിക് 2WD വേരിയന്റിലാണ് വാഗ്‍ദാനം ചെയ്യുന്നത്. 2WD വേരിയന്‍റ് 27 ലക്ഷം രൂപ പ്രാരംഭ വിലയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ വേരിയന്റ് സ്‌പോർട്, ലോഞ്ചിറ്റ്യൂഡ്, ലോഞ്ചിറ്റ്യൂഡ്+, ലിമിറ്റഡ്, മോഡൽ എസ് എന്നിവയിൽ ലഭിക്കും. ഒരു പുതിയ ബ്ലാക്ക് ഷാർക്ക് എഡിഷനും ഉണ്ടാകും, ഇതിന് ഓൾ-ബ്ലാക്ക് ഇന്റീരിയറും ബ്ലാക്ക് അലോയ് വീലുകളും ലഭിക്കും. 2WD ഓട്ടോമാറ്റിക് വേരിയന്റിന് 172PS പവറും 350Nm പീക്ക് ടോർക്കും സൃഷ്ടിക്കുന്ന 2-ലിറ്റർ ഡീസൽ എഞ്ചിൻ ലഭിക്കും. 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്‌സാണ് ഇത് വാഗ്ദാനം ചെയ്യുന്നത്. ജീപ്പ് കോമ്പസിലെ എല്ലാ ട്രിമ്മുകളിലും അലോയ് വീലുകൾക്കും പുതിയ ക്രോം ഗ്രില്ലിനും പുതിയ ഡിസൈൻ ലഭിക്കും.

ബിഎസ് 6 ഫേസ് 2 മാനദണ്ഡങ്ങൾ നടപ്പിലാക്കിയതിനാൽ 1.4 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ ജീപ്പ് നിർത്തലാക്കിയിരുന്നു. പെട്രോൾ വേരിയന്റ് ഉടൻ തന്നെ ഇന്ത്യയിൽ തിരിച്ചെത്തും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ചില ഡീലർമാർ ഇതിനകം തന്നെ ജീപ്പ് കോമ്പസിന്റെ പുതിയ വേരിയന്റിന്റെ ഇന്ത്യയിലെ അനൗദ്യോഗിക ബുക്കിംഗ് സ്വീകരിക്കാൻ തുടങ്ങിയിട്ടുണ്ട്. ഈ മാസം അവസാനമോ അടുത്ത മാസമോ എസ്‌യുവിയുടെ ഡെലിവറികൾ ആരംഭിക്കും.

അതേസമയം ജീപ്പ് അടുത്തിടെ ഇന്ത്യയിൽ ലഭ്യമായ എസ്‌യുവികളുടെ വില ഉയർത്തിയിരുന്നു. ജീപ്പ് കോംപസിന് 43,000 രൂപ വരെ വിലവർദ്ധനവ് ലഭിക്കും. സ്‌പോർട് എംടി വേരിയന്റിന് 29,000 രൂപയുടെ വിലവർദ്ധനവ് ലഭിക്കും. ലിമിറ്റഡ് എംടി, മോഡൽ എസ് എംടി എന്നിവയ്ക്ക് 35,000 രൂപയും 38,000 രൂപയും വിലവർദ്ധനവ് ലഭിക്കും. അതുപോലെ, ലിമിറ്റഡ് എടി, മോഡൽ എസ് എടി വേരിയന്റുകൾക്ക് യഥാക്രമം 40,000 രൂപയും 43,000 രൂപയും വർധിപ്പിക്കും.

ഡീസൽ എഞ്ചിൻ വേരിയന്റിൽ മാത്രമാണ് ജീപ്പ് കോംപസ് വാഗ്‍ദാനം ചെയ്യുന്നത്. 172PS പവർ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ ഡീസൽ യൂണിറ്റാണ് ഡീസൽ എഞ്ചിന് കരുത്തേകുന്നത്. വേരിയന്റിന്റെ ടോർക്ക് 350 എൻഎം ആണ്. ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയർബോക്സാണ് എഞ്ചിന് ലഭിക്കുന്നത്. മാനുവൽ പതിപ്പുകളിലേക്ക് വരുമ്പോൾ, എഞ്ചിന് 6-സ്പീഡ് മാനുവൽ യൂണിറ്റ് ലഭിക്കുന്നു.

57,000 രൂപ വരെ വിലവർദ്ധന ലഭിക്കുന്ന ജീപ്പ് മെറിഡിയനിലാണ് ഏറ്റവും ഉയർന്ന വിലവർദ്ധന. ലിമിറ്റഡ് (O) MT പതിപ്പിന് 45,000 രൂപയുടെ ഏറ്റവും കുറഞ്ഞ വില വർദ്ധനവ് ലഭിക്കുന്നു. മെറിഡിയൻ ലിമിറ്റഡ് (O) എടി വേരിയന്റിലാണ് ഏറ്റവും ഉയർന്ന വില വർദ്ധനവ്. വേരിയന്റിന് 57,000 രൂപയുടെ വിലവർദ്ധനവ് ലഭിക്കും.

Top