പുത്തന്‍ മോഡലുകള്‍ അവതരിപ്പിച്ച് ജീപ്പ് ഇന്ത്യ

ക്കണിക്ക് അമേരിക്കന്‍ വാഹന ബ്രാന്‍ഡായ ജീപ്പ് ഇന്ത്യ കോംപസ് ജനപ്രിയ എസ്യുവിയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പും പുതിയ വേരിയന്റും മൂന്ന് നിരകളുള്ള മെറിഡിയന്‍ എസ്യുവിയുടെ പ്രത്യേക പതിപ്പും അവതരിപ്പിച്ചു. കോംപസ് എസ്യുവി ഇപ്പോള്‍ 4X2 വേരിയന്റിലും ഓട്ടോമാറ്റിക് ഗിയര്‍ബോക്സോടുകൂടിയ ബ്ലാക്ക് ഷാര്‍ക്ക് എഡിഷനുമായും വരും. പുതിയ കോംപസിന്റെ എക്‌സ് ഷോറൂം വില 20.49 ലക്ഷം രൂപയില്‍ തുടങ്ങി 23.99 ലക്ഷം രൂപ വരെ ഉയരുന്നു.

എസ്യുവിയുടെ 4×4 ഓട്ടോമാറ്റിക് വേരിയന്റുകള്‍ക്ക് താഴെയാണ് കോംപസ് പ്രത്യേക പതിപ്പ് സ്ഥാനം പിടിക്കുക. പുതിയ കോമ്പസിന് പുതിയ ചുവപ്പും കറുപ്പും പുറം നിറത്തിലുള്ള തീം ലഭിക്കുന്നു. ഫ്രണ്ട് ഫെന്‍ഡറുകള്‍ ബ്ലാക്ക് ഷാര്‍ക്ക് ബാഡ്ജിംഗ് ധരിക്കുന്നു. മെറിഡിയനില്‍ നിന്ന് എടുത്ത അലോയ് വീലുകള്‍ ഇപ്പോള്‍ ലഭിക്കുന്നു. എന്നാല്‍ അവയ്ക്ക് ഡ്യുവല്‍ ടോണിന് പകരം ബ്ലാക്ക്ഡ്-ഔട്ട് ഫിനിഷാണ് ഉള്ളത് എന്നതാണ് പ്രധാന മാറ്റങ്ങളിലൊന്ന്.പുറത്ത്, ബ്ലാക്ക്ഡ് ഔട്ട് ഗ്രില്‍, സൈഡ് സില്‍സ്, ബാഡ്ജുകള്‍, ക്രോം ബെല്‍റ്റ് ലൈന്‍ എന്നിവയുമായാണ് ഇത് വരുന്നത്.

ചുറ്റുപാടും ചുവന്ന ആക്സന്റുകളും സ്റ്റിച്ചിംഗുകളും ഉള്ള ഒരു കറുത്ത നിറത്തിലുള്ള ട്രീറ്റ്മെന്റ് ഇന്റീരിയറുകള്‍ക്ക് ലഭിക്കും. കാബിന് സ്പോര്‍ട്ടി ആകര്‍ഷണം നല്‍കുന്ന കറുപ്പ് അപ്ഹോള്‍സ്റ്ററിയോടു കൂടിയ ചുവന്ന ആക്സന്റുകള്‍ ഉണ്ട്. താഴ്ന്ന വേരിയന്റുകളിലും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷന്‍ അവതരിപ്പിച്ചതായി ജീപ്പ് പറഞ്ഞു. ഇത് എടി പതിപ്പുകളെ മുമ്പത്തേക്കാള്‍ 20 ശതമാനം താങ്ങാനാവുന്നതാക്കുന്നു, ഇത് എന്‍ട്രി ലെവല്‍ വേരിയന്റുകളുടെ വില ഏകദേശം ആറ് ലക്ഷം രൂപയോളം കുറച്ചു . മെറിഡിയന്‍ എസ്യുവിയുടെ പുതിയ ഓവര്‍ലാന്‍ഡ് എഡിഷനും ജീപ്പ് ഇന്ത്യ പുറത്തിറക്കി. ജീപ്പിന്റെ ഏറ്റവും പുതിയ മൂന്ന്-വരി എസ്യുവിയുടെ പുതിയ പതിപ്പ് മെറിഡിയന്‍ അപ്ലാന്‍ഡ്, മെറിഡിയന്‍ എക്‌സ് എന്നിങ്ങനെ രണ്ട് പ്രത്യേക പതിപ്പുകളില്‍ എത്തുന്നു. മെറിഡിയന്‍ ഓവര്‍ലാന്‍ഡ് എഡിഷനും കോസ്മെറ്റിക് അപ്ഡേറ്റുകളോടെയാണ് വരുന്നത്.

 

 

 

 

Top