കൂഗയെ കൂട്ടുപിടിച്ച്‌ ജീപ് കോമ്പസിന്റെ പുതിയ എസ്‌യുവി ഇന്ത്യയിലേക്ക്

kuga

ന്ത്യയില്‍ എസ്‌യുവി നിര വിപുലപ്പെടുത്താനുള്ള തിടുക്കത്തിലാണ് ഫോര്‍ഡ്. ജീപ് കോമ്പസിന് എതിരെ പുതിയ ഫൈവ്‌സീറ്റര്‍ പ്രീമിയം എസ്‌യുവിയെ ഇന്ത്യയില്‍ അവതരിപ്പിക്കാനുള്ള നീക്കങ്ങള്‍ അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ ആരംഭിച്ചു കഴിഞ്ഞു.

ഫോര്‍ഡ് കൂഗയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ എസ്‌യുവി വിപണിയില്‍ എത്തുമെന്നാണ് പുതിയ റിപ്പോര്‍ട്ട്. ‘ഫോര്‍ഡ് എസ്‌കേപ്പ്’ എന്ന്‌ അറിയപ്പെടുന്ന കൂഗ ഇന്ത്യന്‍ വിപണിയ്ക്ക് അനുയോജ്യമല്ല. കൂഗയില്‍ ഒരുങ്ങിയിട്ടുള്ള ഉയര്‍ന്ന പ്രൈസ് ടാഗാണ് ഇതിന് കാരണം.

അതുകൊണ്ടാണ് കൂഗയെ അടിസ്ഥാനപ്പെടുത്തിയുള്ള പുത്തന്‍ എസ്‌യുവി എന്ന ആശയം ഫോര്‍ഡ് അവതരിപ്പിച്ചിരിക്കുന്നത്. നിലവില്‍ രണ്ടാം തലമുറ കൂഗയാണ്‌ രാജ്യാന്തര വിപണികളില്‍ വില്‍പനയ്ക്ക് എത്തുന്നത്.

അമേരിക്ക, ഓസ്‌ട്രേലിയ, യൂറോപ്യന്‍ വിപണികളില്‍ പ്രചാരമേറിയ എസ്‌യുവിയാണ് ഫോര്‍ഡ് കൂഗ.  കൂഗയുടെ റൈറ്റ്ഹാന്‍ഡ്‌ ഡ്രൈവ് പതിപ്പിനെയും ഫോര്‍ഡ് ഉത്പാദിപ്പിക്കുന്നുണ്ട്. 15-20 ലക്ഷം രൂപ പ്രൈസ് ടാഗിലാകും ഫോര്‍ഡ് എസ്‌യുവിയുടെ ഇന്ത്യന്‍ വരവ്.

Top