ജീപ്പ് കോംപസ് ട്രെയ്ല്‍ഹോക്ക് ഉടന്‍ വിപണിയില്‍

ഫ്റോഡ് മോഡല്‍ ജീപ്പ് കോംപസ് ട്രെയ്ല്‍ഹോക്ക് ഉടന്‍ വിപണിയില്‍ എത്തും. കോംപസ് നിരയിലെ ഏറ്റവും ഉയര്‍ന്ന വകഭേദമായിരിക്കും ട്രെയ്ല്‍ഹോക്ക്.

പൂര്‍ണമായും ബ്ലാക്ക് നിറമാണ് പുതിയ ട്രെയ്ല്‍ഹോക്കിന്. ബ്ലാക്ക് നിറത്തിലുള്ള ഗില്‍, ഫോഗ് ലാമ്പിന് ചുറ്റുമായുള്ള ബ്ലാക്ക് ആവരണം, ഡ്യുവല്‍ ടോണ്‍ ബംബര്‍, ബ്ലാക്ക് മിറര്‍, ബോണറ്റിലെ ബ്ലാക്ക് ഡീക്കല്‍, പിന്നിലെ ടോ ഹുക്ക്, 17 ഇഞ്ച് ഡ്യുവല്‍ ടോണ്‍ അലോയി വീല്‍, ട്രെയില്‍ റേറ്റഡ് ബാഡ്ജിങ് എന്നിവയാണ്‌ ട്രെയ്ല്‍ഹോക്കിന്റെ പ്രത്യേകത.

ഓട്ടോ, സ്നോ, സാന്‍ഡ്, മഡ്, റോക്ക് എന്നീ അഞ്ച് ഓഫ് റോഡ് മോഡുകളും വാഹനത്തിനുണ്ട്. വാഹനത്തിന് കരുത്തേകുന്നത് 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ്. ബിഎസ് 6 നിലവാരത്തിലുള്ളതായിരിക്കും ഈ എന്‍ജിന്‍. 171 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ സൃഷ്ടിക്കും. ഫോര്‍ വീല്‍ ഡ്രൈവില്‍ 9 സ്പീഡ് ഓട്ടോമാറ്റിക്കാണ് ട്രെയ്ല്‍ഹോക്കിലെ ട്രാന്‍സ്മിഷന്‍.

Top