കോംപസിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമായ ട്രെയ്ല്‍ഹോക്ക് ; പരീക്ഷണയോട്ടം ആരംഭിച്ചു

ജീപ്പ് കോംപസിന്റെ പുതിയ പതിപ്പ് ട്രെയ്ല്‍ഹോക്ക് പരീക്ഷണയോട്ടം ആരംഭിച്ചു. ഓഫ് റോഡുകള്‍ ലക്ഷ്യമാക്കിയാണ് ട്രെയ്ല്‍ഹാക്ക് എത്തുന്നത്. അടുത്ത മാര്‍ച്ച് മാസത്തോടെ ഈ വാഹനം നിരത്തിലെത്തുമെന്നാണ് വിവരം. ഇരട്ട നിറത്തിലാണ് പുതിയ ട്രെയ്ല്‍ഹോക്ക് എത്തുക. റൂഫ് പൂര്‍ണമായും കറുപ്പ് നിറത്തിലാണ്.

മുന്നിലും പിന്നിലും ബംബര്‍ പുതിയ രൂപം നല്‍കി. റൂഫിന് പുറമെ ബംബറും മിററും അലോയി വീലുകളും ഡ്യുവല്‍ ടോണിലായിട്ടുണ്ട്. ജീപ്പിന്റെ ഐഡന്റിറ്റിയായ ഗ്രില്ല് ബ്ലാക്ക് ഫിനീഷിലാണ് നല്‍കിയിരിക്കുന്നത്.

ഗ്രൗണ്ട് ക്ലിയറന്‍സ് 20 എംഎം കൂടുതലുണ്ട്. ഡീസല്‍ എന്‍ജിനില്‍ മാത്രമാണ് ട്രെയ്ല്‍ഹോക്ക് എത്തുന്നത്. 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ ഡീസല്‍ എന്‍ജിനാണ് ട്രെയ്ല്‍ഹോക്കിനും കരുത്തേകുക.

172 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്റെ ശേഷി. നാലു വീലിലേക്കും ഒരുപോലെ കരുത്തെത്തും. സ്റ്റാന്‍ഡേര്‍ഡ് കോംപസില്‍ നിന്ന് വ്യത്യസ്തമായി 9 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ട്രെയ്ല്‍ഹോക്കിലുണ്ടാകും.

Top