jeep compass suv india

ന്ത്യയില്‍ നിര്‍മിക്കുന്ന ‘ജീപ് കോംപസ്’ അടുത്ത വര്‍ഷം മധ്യത്തോടെ നിരത്തിലെത്തുമെന്ന് യു എസില്‍ നിന്നുള്ള ഫിയറ്റ് ക്രൈസ്ലര്‍ ഓട്ടമൊബീല്‍സ്(എഫ് സി എ). പുണെയ്ക്കടുത്തുള്ള രഞ്ജന്‍ഗാവിലുള്ള എഫ് സി എ ഇന്ത്യന്‍ ശാലയില്‍ നിന്നാണ് 2017ന്റെ ആദ്യ പകുതിയില്‍ ‘ജീപ് കോംപസ്’ പുറത്തെത്തുക.

കഴിഞ്ഞ ആഴ്ച വരെ ‘സി – എസ് യു വി’ എന്ന കോഡ് നാമത്തിലാണു ‘കോംപസി’നെ എഫ് സി എ ഇന്ത്യ വിശേഷിപ്പിച്ചിരുന്നത്. ജീപ്പിന്റെ ചെറു എസ് യു വിയായ റെനഗേഡിന്റെ പ്ലാറ്റ്‌ഫോമിലാണ് നിര്‍മിക്കുന്നതെങ്കിലും വീല്‍ബെയിസ് കൂടിയ വാഹനമായിരിക്കും കോംപസ്.

വിലയുടെ കാര്യത്തില്‍ കടുംപിടുത്തക്കാരായ, എസ് യു വി വിപണിയുടെ ഇടത്തട്ടിലുള്ളളവരെയാണ് ‘കോംപസി’ലൂടെ നോട്ടമിടുന്നത്. അതുകൊണ്ടുതന്നെ ‘കോംപസി’ന്റെ വില 25 ലക്ഷം രൂപയില്‍ താഴെ നിര്‍ത്താനാണ് എഫ് സി എ ഇന്ത്യ ശ്രമിക്കുന്നത്.

ഇന്ത്യന്‍ വിപണിയില്‍ ബി എം ഡബ്ല്യു ‘എക്‌സ് വണ്‍’, ഹ്യുണ്ടേയ് ‘ട്യുസോണ്‍’, ഹോണ്ട ‘സി ആര്‍ – വി’, ടൊയോട്ട ‘ഫോര്‍ച്യൂണര്‍’, ഫോഡ് ‘എന്‍ഡേവര്‍’, ഷെവര്‍ലെ ‘ട്രെയ്ല്‍ ബ്ലേസര്‍’, ഔഡി ‘ക്യു ത്രീ’ തുടങ്ങിയവയോടാവും ‘കോംപസി’ന്റെ ഏറ്റുമുട്ടല്‍. 2 ലീറ്റര്‍ ഡീസല്‍, 1.4 ലീറ്റര്‍ പെട്രോള്‍ മോഡലുകള്‍ കോംപസിനുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്

‘ജീപ് റാംഗ്ലര്‍’, ‘ജീപ് ഗ്രാന്‍ഡ് ചെറോക്കീ’ എന്നീ മോഡലുകളുമായി കഴിഞ്ഞ ഓഗസ്റ്റ് 30നാണ് എഫ് സി എ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. കനത്ത ഇറക്കുമതി ചുങ്കം മൂലം ‘റാംഗ്ലറി’ന് 71.59 ലക്ഷം രൂപയും ‘ഗ്രാന്‍ഡ് ചെറോക്കീ’ക്ക് 93.64 ലക്ഷം മുതല്‍ 1.12 കോടി രൂപ വരെയുമാണു വില.

ഈ വില നിലവാരത്തിലും ഉജ്വല വരവേല്‍പ്പാണ് ‘ജീപ്പി’ന് ഇന്ത്യയില്‍ ലഭിച്ചതെന്നു ഫ്‌ളിന്‍ അവകാശപ്പെട്ടു. ‘ജീപ് ഡസ്റ്റിനേഷന്‍ സ്റ്റോര്‍’ എന്നു പേരിട്ട പ്രത്യേക ഷോറൂമുകള്‍ അഹമ്മദബാദിലും ഡല്‍ഹിയിലും പ്രവര്‍ത്തനം തുടങ്ങി.

ചെന്നൈ, മുംബൈ സ്റ്റോറുകള്‍ ഈ മാസം തുറക്കും. വര്‍ഷാവസാനത്തിനുള്ളില്‍ ഹൈദരബാദ്, ചണ്ഡീഗഢ്, കൊച്ചി, ബെംഗളൂരു നഗരങ്ങളിലും ‘ജീപ് ഡസ്റ്റിനേഷന്‍ സ്റ്റോര്‍’ പ്രവര്‍ത്തനം ആരംഭിക്കും

Top