വമ്പന്‍ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് ജീപ്പ് കോമ്പസ്

ടാറ്റ ഹാരിയറിന് തടയിടാന്‍ വമ്പന്‍ ഡിസ്‌കൗണ്ട് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ച് കോമ്പസ്. ഈ നവംബര്‍ മാസം ഒരുലക്ഷം രൂപ വരെ കോമ്പസില്‍ വിലക്കിഴിവ് നേടാം. വിലക്കിഴിവ് ഡീലര്‍ഷിപ്പും നഗരവും അടിസ്ഥാനപ്പെടുത്തി.

50,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസ് രാജ്യത്തെ മുഴുവന്‍ ജീപ് ഡീലര്‍ഷിപ്പുകളും കോമ്പസില്‍ ഉറപ്പുവരുത്തും. ഇതിനുപുറമെ തിരഞ്ഞെടുത്ത ഡീലര്‍ഷിപ്പുകള്‍ 25,000 രൂപ ക്യാഷ് ഡിസ്‌കൗണ്ട് കോമ്പസ് ഉപഭോക്താക്കള്‍ക്ക് നല്‍കുന്നുണ്ട്.

15,000 രൂപയുടെ കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടിന് പുറമെയാണിത്. കോമ്പസിന്റെ ഡീസല്‍ വകഭേദങ്ങള്‍ക്കാണ് പരമാവധി ആനുകൂല്യങ്ങള്‍ ലഭിക്കുക. പെട്രോള്‍ മോഡലുകളുടെ ഓട്ടോമാറ്റിക് പതിപ്പില്‍ മാത്രമെ വിലക്കിഴിവ് നല്‍കുന്നുള്ളു.

Top