ജീപ്പ് കോമ്പസ് നൈറ്റ് ഈഗിള്‍ പതിപ്പ് വിപണിയില്‍ ; വില 20.14 ലക്ഷം രൂപ

മേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പ് കോമ്പസിന്റെ സ്പെഷ്യല്‍ എഡിഷന്‍ പതിപ്പായ നൈറ്റ് ഈഗിള്‍ മോഡലിനെ അവതരിപ്പിച്ചു. 20.14 ലക്ഷം രൂപയാണ് ഈ പതിപ്പിന്റെ എക്സ്ഷോറൂം വില.

സ്പെഷ്യല്‍ എഡിഷന്‍ മോഡലായതുകൊണ്ട് തന്നെ പരിമിത പതിപ്പുകള്‍ മാത്രമാകും വിപണിയില്‍ എത്തുക. റിപ്പോര്‍ട്ട് അനുസരിച്ച് ഏകദേശം 250 യൂണിറ്റുകള്‍ മാത്രമാകും ബ്രാന്‍ഡ് നിര്‍മ്മിക്കുക.

ബ്ലാക്ക് തീം ആണ് ഈ പതിപ്പിന്റെ ഹൈലൈറ്റ്. കഴിഞ്ഞ ദിവസങ്ങളില്‍ വാഹനത്തിന്റെ ടീസര്‍ ചിത്രങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിരുന്നു. പുതിയ ലോഞ്ചിറ്റിയൂഡ് പ്ലസ് പതിപ്പിനെ അടിസ്ഥാനമാക്കിയാണ് ഈ പതിപ്പും ഒരുങ്ങുന്നത്.

മുന്നിലും പിന്നിലും ഒരു കറുത്ത ജീപ്പ് ബാഡ്ജിംഗ്, ഏഴ് സ്ലോട്ട് ഗ്രില്ലിലെ ഗ്ലോസ് ബ്ലാക്ക് എക്സ്റ്റീരിയര്‍ ആക്സന്റുകള്‍, ഡിആര്‍എല്ലുകള്‍, ഫോഗ് ലാമ്പ് ബെസലുകള്‍ എന്നിവയാണ് ഈ പതിപ്പിന്റെ പുറമേയുള്ള പ്രധാന സവിശേഷതകള്‍.

ഗ്ലോസ്-ബ്ലാക്ക് റൂഫും 18 ഇഞ്ച് ബ്ലാക്ക് അലോയ് വീലുകളും ഓഫറില്‍ ലഭ്യമാണ്. വോക്കല്‍ വൈറ്റ്, എക്സോട്ടിക്ക റെഡ്, ബ്രില്യന്റ് ബ്ലാക്ക്, മഗ്നീഷിയോ ഗ്രേ എന്നിങ്ങനെ നാല് കളര്‍ ഓപ്ഷനുകളില്‍ മോഡല്‍ ലഭ്യമാകും.

7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, നാല് എയര്‍ബാഗുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക്, ഇഎസ്സി, എച്ച്എസ്എ, എഞ്ചിന്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ബട്ടണ്‍, കോര്‍ണറിംഗ് ഫോഗ് ലാമ്പുകള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് ക്യാമറ എന്നിവയും ഈ പതിപ്പില്‍ ലഭിക്കുന്ന സവിശേഷതകളാണ്.

2.0 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോടുകൂടിയ 2.0 ലിറ്റര്‍ ടര്‍ബോ-ഡീസല്‍ മോട്ടോറും 4×2 കോണ്‍ഫിഗറേഷനില്‍ ഒമ്പത് സ്പീഡ് ഓട്ടോമാറ്റിക് സെലക്ടെറൈന്‍ 4×4 AWD സിസ്റ്റവും വാഗ്ദാനം ചെയ്യുന്നു.

Top