ജീപ് കോമ്പസ് ബ്ലാക് പാക്ക് എഡിഷന്‍ ഇന്ത്യന്‍ വിപണിയില്‍ ; വില 20.59 ലക്ഷം

റ്റവും ഉയര്‍ന്ന ലിമിറ്റഡ് (O) വകഭേദത്തെ അടിസ്ഥാനപ്പെടുത്തി പുതിയ ജീപ് കോമ്പസ് ബ്ലാക് പാക്ക് എഡിഷന്‍ ഇന്ത്യയില്‍ വിപണിയില്‍ പുറത്തിറക്കി. ദീപാവലിക്ക് മുമ്പ് പുത്തന്‍ പതിപ്പുകളെ നിര്‍മ്മാതാക്കള്‍ തിരക്കിട്ട് വിപണിയില്‍ എത്തികാനാണ് ശ്രമം. 20.59 ലക്ഷം രൂപയാണ് വില.

ബ്ലാക് പാക്ക് എഡിഷന് മൂന്നു നിറപതിപ്പുകള്‍ ലഭിക്കുന്നുണ്ടുതാനും. വോക്കല്‍ വൈറ്റ്, മിനിമല്‍ ഗ്രെയ്, മാഗ്‌നീസിയൊ ഗ്രെയ് എന്നീ മൂന്നുനിറങ്ങള്‍ കോമ്പസ് ബ്ലാക് പാക്ക് എഡിഷനില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. കറുത്തുതിളങ്ങുന്ന മിററുകളും അലോയ് വീലുകളും ബ്ലാക് പാക്ക് എഡിഷനില്‍ പുറംമോടിയില്‍ ശ്രദ്ധക്ഷണിച്ചിരുത്തും. ലിമിറ്റഡ് വകഭേദത്തിലുള്ള 17 ഇഞ്ച് അലോയ് വീലുകള്‍ തന്നെയാണ് പുതിയ കോമ്പസ് പതിപ്പിലും നല്‍കിയിരിക്കുന്നത്.

പതിവു ഇരട്ടനിറ ശൈലി പുതിയ കോമ്പസ് പതിപ്പിന്റെ അകത്തളത്തിലില്ല. പകരം പൂര്‍ണ്ണ കറുപ്പ് പശ്ചാത്തലമാണ് ഉള്ളില്‍. സെന്റര്‍ കണ്‍സോളിലും ഡോര്‍ ഘടനകളിലും ക്രോം അലങ്കാരം ഒരുങ്ങുന്നുണ്ട്. നിലവിലുള്ള 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ തന്നയൊണ് പുതിയ കോമ്പസ് പതിപ്പിലും. എഞ്ചിന് 173 bhp കരുത്തും 350 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.

Top