ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് ഇരിട്ടിയില്‍ ഒരാളെ കാണാതായി

കണ്ണൂര്‍: ജീപ്പ് പുഴയിലേക്ക് മറിഞ്ഞ് ഇരിട്ടിയില്‍ ഒരാളെ കാണാതായി. ഇരിട്ടിയിലെ ചപ്പാത്ത് പാലത്തിന് മുകളില്‍ നിന്ന് ജീപ്പ് പുഴയിലേക്ക് മറിയുകയായിരുന്നു.

നാല് പേരായിരുന്നു ജീപ്പിലുണ്ടായിരുന്നത്. മൂന്ന് പേരെ രക്ഷപ്പെടുത്താനായെന്ന് നാട്ടുകാര്‍ പറഞ്ഞു. കാണാതായ ആളിനു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

Top