അസ്‌കര്‍ അലി നായകനാകുന്ന ‘ജീം ബൂം ബാ’ ; ഒഫീഷ്യല്‍ ട്രെയ്‌ലര്‍ ഇന്ന് വൈകീട്ട് 7 മണിക്ക്

സിഫ് അലിയുടെ സഹോദരന്‍ അസ്‌കര്‍ അലി നായകനാകുന്ന ചിത്രമാണ് ‘ജീം ബൂം ബാ’. ചിത്രത്തിന്റെ ട്രെയ്‌ലര്‍ ഇന്ന് വൈകീട്ട് 7മണിക്ക് പുറത്തുവിടും. പൃഥ്വിരാജിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ട്രെയ്‌ലര്‍ പുറത്തുവിടുന്നത്. ചിത്രം മെയ് 10ന് തിയേറ്ററുകളിലെത്തും.

നവാഗതനായ രാഹുല്‍ രാമചന്ദ്രനാണ് ‘ജീം ബൂം ബാ’ സംവിധാനം ചെയ്യുന്നത്. കോമഡി ത്രില്ലറായി ഒരുങ്ങുന്ന ‘ജീംബൂംബാ’ യില്‍ ബേസില്‍ കഞ്ഞിക്കുഴി എന്ന സംവിധായകന്റെ വേഷത്തിലാണ് അസ്‌കര്‍ അലി എത്തുന്നത്. അഞ്ജു കുര്യനാണ് ചിത്രത്തിലെ നായിക വേഷം കൈകാര്യം ചെയ്യുന്നത്. ബൈജു സന്തോഷ് , അനീഷ് ഗോപാല്‍, നേഹാ സക്സേന, കണ്ണന്‍ നായര്‍, ലിമു ശങ്കര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

മിസ്റ്റിക് ഫ്രയിംസിന്റെ ബാനറില്‍ സച്ചിന്‍ വി.ജി നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ണമായും തിരുവനന്തപുരത്തായിരന്നു. ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് ജുബൈര്‍ മുഹമ്മദും ഛായാഗ്രഹണം അനൂപുമാണ്.

Top