മുംബൈ : ഏപ്രില്‍ ഏഴ് മുതല്‍ 12 വരെ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി നടത്തിയ ജോയിന്റ് എന്‍ട്രന്‍സ് എക്സാമിനേഷന്‍ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ജനുവരിയിലെ ജെ.ഇ.ഇ. പരീക്ഷയെഴുതിയ വിഷ്ണു വിനോദാണ് കേരളത്തിലെ ഉയര്‍ന്ന മാര്‍ക്ക് സ്വന്തമാക്കിയത്.
ജനുവരിയിലും ഏപ്രിലിലുമായി 11,47,125 പേരാണ് ജെ.ഇ.ഇ. മെയിന്‍ പരീക്ഷയെഴുതിയത്. പരീക്ഷയെഴുതിയതില്‍ 24 പേര്‍ 100 പെര്‍സന്റൈല്‍ മാര്‍ക്കുനേടി. 470 കേന്ദ്രങ്ങളിലായിരുന്നു പരീക്ഷ നടത്തിയത്.