ജെഇഇ മെയിന്‍ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു

jee-entrance-exam

ന്യൂഡല്‍ഹി: ജെഇഇ മെയിന്‍ പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. മാറ്റിവച്ച പരീക്ഷകളുടെ തീയതികളാണ് പ്രഖ്യാപിച്ചത്. മൂന്നാം സെഷന്‍ പരീക്ഷ ജൂലൈ 20 മുതല്‍ 25 വരെയും നാലാം സെഷന്‍ പരീക്ഷ ജൂലൈ 27 മുതല് ഓഗസ്റ്റ് 2 വരെയും നടക്കും.

കൊവിഡിനെ തുടര്‍ന്ന് പരീക്ഷക്ക് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയാത്തവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ട്. മൂന്നാം സെഷന്‍ പരീക്ഷക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ ജൂലൈ 8 വരെയും നാലാം സെഷന്‍ പരീക്ഷക്ക് ജൂലൈ 9 മുതല്‍ 12 വരെയും അപേക്ഷിക്കാം.

Top