ജെഇഇ, നീറ്റ് പരീക്ഷകള്‍ മാറ്റിവെയ്ക്കണം; ഗ്രെറ്റ തുന്‍ബെര്‍ഗ്

ന്യൂഡല്‍ഹി: ജെഇഇ, നീറ്റ് പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്ന് പരിസ്ഥിതി ആക്ടിവിസ്റ്റ് ഗ്രെറ്റ തുന്‍ബെര്‍ഗ്. കോവിഡ്, പ്രളയ സാഹചര്യത്തില്‍ പരീക്ഷ നടത്തുന്നത് കടുത്ത അനീതിയാണെന്നും വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും ഗ്രെറ്റ ട്വീറ്റ് ചെയ്തു. 4.1 ദശലക്ഷം ഫോളോവേഴ്സാണ് ട്വിറ്ററില്‍ ഗ്രെറ്റ തുന്‍ബെര്‍ഗിനുള്ളത്. മോദിജിപോസ്റ്റ്‌പോണ്‍ജെഇഇനീറ്റ് ഹാഷ്ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡാണ്. നിരവധിയാളുകള്‍ തുന്‍ബെര്‍ഗിന്റെ പിന്തുണക്ക് നന്ദിയറിയിച്ചു.

പരീക്ഷകള്‍ നടത്തുന്നതിനെതിരെ വിദ്യാര്‍ത്ഥികള്‍ പ്രതിഷേധത്തിലാണ്. പരീക്ഷ മാറ്റിവെക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും തീരുമാനിച്ച പ്രകാരം പരീക്ഷ നടത്താമെന്നാണ് സുപ്രീം കോടതി അറിയിച്ചത്. സെപ്റ്റംബറിലാണ് പരീക്ഷകള്‍ തീരുമാനിച്ചിരിക്കുന്നത്.

Top