ബൈക്ക് പ്രേമികളെ ആകര്‍ഷിക്കാന്‍ ജെഡായി കസ്റ്റംസിന്റെ പുത്തന്‍ മോഡല്‍ ‘സ്റ്റെല്ലാര്‍’

Stellar

ബൈക്ക് പ്രേമികളെ വളരെയധികം വിസ്മയിപ്പിക്കുന്നവയാണ്‌ ജെഡായി നിരയില്‍ അണിനിരന്ന RE ബോബറും, അര്‍ജുനയും റോയല്‍ എന്‍ഫീല്‍ഡുകളും. ഇപ്പോള്‍ ഇവര്‍ പുറത്തിറക്കിയ സ്റ്റെല്ലാറാണ് ബുള്ളറ്റ് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത്.

തണ്ടര്‍ബേര്‍ഡ് 350 യിലുള്ള ജെഡായി കസ്റ്റംസിന്റെ പുത്തന്‍ കരവിരുതാണ് ‘സ്റ്റെല്ലാര്‍’. കസ്റ്റം സ്‌ട്രൈപുകളോടെയുള്ള സില്‍വര്‍ കളര്‍സ്‌കീമാണ് ജെഡായി കസ്റ്റംസ് ഒരുക്കിയ സ്റ്റെല്ലാറിന്റെ പ്രധാന ആകര്‍ഷണം.

എന്‍ഫീല്‍ഡിന്റെ പ്രസിദ്ധമായ ‘മെയ്ഡ് ലൈക് എ ഗണ്‍’ (Made Like A Gun) ലോഗോയും സ്റ്റെല്ലാറിന്റെ ഫ്യൂവല്‍ ടാങ്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓറഞ്ച് ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകളോടെയുള്ള ആഫ്റ്റര്‍ മാര്‍ക്കറ്റ് എല്‍ഇഡി ഹെഡ്‌ലാമ്പ് മോട്ടോര്‍സൈക്കിളിന്റെ സവിശേഷതയാണ്‌.

എക്‌സ്‌ഹോസ്റ്റ് ഹെഡറില്‍ നിന്നും ആഫ്റ്റര്‍ മാര്‍ക്കറ്റ് സ്ലാഷ്‌കട്ട് എക്‌സ്‌ഹോസ്റ്റിലേക്ക് എത്തി നില്‍ക്കുന്ന തെര്‍മല്‍ റാപ്പും സ്റ്റെലാറിന്റെ പ്രത്യേകതയാണ് .

Top