Jeddah:Suicide bomber blows himself up at US consulate

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയില്‍ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപം ചാവേര്‍ ആക്രമണം. സ്‌ഫോടനത്തില്‍ രണ്ട് നയതന്ത്ര സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു.

ഇന്ന് പുലര്‍ച്ചെയാണ് സംഭവം. സ്‌ഫോടക വസതുക്കളുമായി കാറിലെത്തിയ ചാവേറിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞതിനെ തുടര്‍ന്ന് സ്വയം പൊട്ടിത്തെറിക്കുകയായിരുന്നു.

തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കോണ്‍സുലേറ്റിന് ചുറ്റുമുള്ള പ്രദേശത്തെ ജനങ്ങളെ ഒഴിപ്പിച്ചു. യു.എസ് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കോണ്‍സുലേറ്റില്‍ ചടങ്ങുകള്‍ നടക്കാനിരിക്കെയാണ് സ്‌ഫോടനം. 2004 ല്‍ കോണ്‍സുലേറ്റിനു നേരെ ആക്രമണം നടന്നിരുന്നു. 9 പേര്‍ കൊല്ലപ്പെട്ടു

Top