പോള്‍ വോട്ടില്‍ തന്നെ വെല്ലാന്‍ ആരുമില്ലന്ന് ആവര്‍ത്തിച്ച് ജീന ബേസില്‍

പോള്‍ വോട്ടില്‍ തന്നെ വെല്ലാന്‍ ആരുമില്ലന്ന് ആവര്‍ത്തിച്ച് തെളിയിക്കുകയാണീ 16 കാരി. കോതമംഗലം മാര്‍ ബേസില്‍ സ്‌കൂളിലെ ജീന ബേസിലാണ് തുടര്‍ച്ചയായി നാലാം തവണയും സ്വര്‍ണത്തില്‍ മുത്തമിട്ടത്.

ജൂനിയര്‍ വിഭാഗത്തിലെ അവസാനമല്‍സരത്തിലും ഒന്നാമതായാണ് ജീനയുടെ മടക്കം. അടുത്ത വട്ടം സീനിയര്‍ വിഭാഗത്തില്‍ ഏറ്റുമുട്ടാനെത്തുമെന്ന ഉറപ്പോടെ.ജീനയുടെ പോള്‍ വോട്ട് മികച്ച ഉയരം എന്ന റെക്കോര്‍ഡ് താണ്ടിയില്ലെങ്കിലും പോള്‍ വോട്ടിലെ സുവര്‍ണ നേട്ടം എന്നും ജീനയ്ക്ക് സ്വന്തം. പെണ്‍കുട്ടികള്‍ അധികം കടന്നു വരാത്ത ഈ ഇനത്തെ പഴയ ലോങ് ജംപ് താരം നെഞ്ചോട് ചേര്‍ത്തത് കുടുംബത്തിന്റെ എതിര്‍പ്പ് അവഗണിച്ച് . പോള്‍ വോട്ട് ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ 2020 മുതല്‍ ഒരേയൊരു വിജയി.

 

Top