രാഷ്ട്രപതി തിരഞ്ഞെടുപ്പ് ; രാംനാഥ് കോവിന്ദിനെ ജെ.ഡി.യു പിന്തുണയ്ക്കും

പട്‌ന : രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി രാംനാഥ് കോവിന്ദിന് ജെ.ഡി.യു പിന്തുണ പ്രഖ്യാപിച്ചു.

നിതീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. രാംനാഥ് കോവിന്ദിന് പിന്തുണ പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം ശിവസേന അധ്യക്ഷന്‍ ഉദ്ധവ് താക്കറെയും രംഗത്ത് വന്നിരുന്നു.

അതേസമയം രാം നാഥ് കോവിന്ദിനു കേരളത്തില്‍ നിന്നുള്ള എംപി വോട്ട് ചെയ്യില്ലെന്നും കോണ്‍ഗ്രസ് മുന്നണി പ്രഖ്യാപിക്കുന്ന സ്ഥാനാര്‍ഥിക്കാവും അദ്ദേഹം വോട്ട് ചെയ്യുകയെന്നും ജെഡിയു അറിയിച്ചു.

Top