jdu state secretary statement

തിരുവനന്തപുരം: ഘടകക്ഷികളെ പുറമ്പോക്കിലുള്ളവരായിക്കാണുന്ന മനോഭാവം കോണ്‍ഗ്രസ് മാറ്റണമെന്ന് ജെഡിയു സംസ്ഥാന സെക്രട്ടറി ഷെയ്ക്. പി. ഹാരിസ.

്ഘടകക്ഷികളെ വലിപ്പ ചെറുപ്പത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തരുതെന്നും പാര്‍ട്ടി ഉന്നയിച്ച പ്രശ്‌നങ്ങളില്‍ പരിഹാരമുണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പരാജയങ്ങളെക്കുറിച്ച് പഠിക്കാന്‍ സമിതികളെ നിയോഗിച്ചിട്ടു മാത്രം കാര്യമില്ല അത്തരം സമിതികള്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്തു വിടണമെന്നും ഷെയ്ക്. പി. ഹാരിസ് പറഞ്ഞു.

കേരള കോണ്‍ഗ്രസ് മുന്നണി വിട്ടതിനു പിന്നാലെയാണ് നിലപാട് കടുപ്പിച്ച് ജെഡിയു രംഗത്ത് വന്നത്.

Top