JDU Must supported UDF says KP Mohanan

കണ്ണൂര്‍: ജെ.ഡി(യു) യു.ഡി.എഫില്‍ തന്നെ ഉറച്ചു നില്‍ക്കുമെന്ന് മന്ത്രി കെ.പി.മോഹനന്‍ പറഞ്ഞു. മുന്നണി വിടണമെന്ന് പാര്‍ട്ടിയില്‍ ആരും ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജെ.ഡി.(യു) കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു.ഡി.എഫ് വിടേണ്ട ഒരു സാഹചര്യവും നിലവില്ല. ഇടതുമുന്നണിയിലേക്ക് പോവുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തേണ്ട കാര്യവുമില്ല. ജെ.ഡി(യു)വിന് അര്‍ഹമായ പരിഗണന യു.ഡി.എഫില്‍ കിട്ടുന്നുണ്ട്. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ അത് കോണ്‍ഗ്രസുമായി സംസാരിച്ച് പരിഹരിക്കും. പാര്‍ട്ടി അദ്ധ്യക്ഷന്‍ എം.പി.വീരേന്ദ്ര കുമാറുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തുന്നുണ്ടെന്നും മോഹനന്‍ പറഞ്ഞു.

പാര്‍ട്ടിയില്‍ വിഭാഗീയത ഉണ്ടെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. അത്തരം വാര്‍ത്തകള്‍ മാദ്ധ്യമ സൃഷ്ടിയാണെന്നും കെ.പി.മോഹനന്‍ വ്യക്തമാക്കി.

Top