മുഖ്യമന്ത്രി നിതീഷ് തന്നെയെന്ന് ജെഡിയു

പാറ്റ്‌ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ മുന്നേറ്റത്തില്‍ പ്രതികരിച്ച് ജെഡിയു. സീറ്റുകള്‍ കൂടിയാലും കുറഞ്ഞാലും നിതീഷ് കുമാര്‍ തന്നെയായിരിക്കും മുഖ്യമന്ത്രിയെന്ന് ജെഡിയു വക്താവ് കെ.സി. ത്യാഗി പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളില്‍ ചിരാഗ് പാസ്വാന്‍ നടത്തിയ പ്രസ്താവനകള്‍ ജെഡിയുവിന്റെ ഓരോ അണികളെയും വിഷമിപ്പിച്ചു. ബിഹാറില്‍ നിതീഷിന്റെ നേതൃത്വത്തിനു കീഴിലാണ് എന്‍ഡിഎ എന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Top