കെ.കൃഷ്ണൻകുട്ടിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ നിന്നും വിട്ടു നിൽക്കുമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: രാജ്ഭവനില്‍ നടക്കുന്ന ജെഡിഎസിന്റെ നിയുക്തമന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ നിന്നും പ്രതിപക്ഷം വിട്ടു നില്‍ക്കുമെന്ന് അറിയിച്ചു.

ശബരിമല വിഷയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ സര്‍ക്കാരിനെ പ്രതിഷേധം അറിയിക്കുന്നതിനാണ് ചടങ്ങ് ബഹിഷ്‌കരിക്കുന്നതെന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്. ഇന്നു വൈകുന്നേരമാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്.

ജനതാദള്‍ എസിന്റെ പുതിയ മന്ത്രിയായി കെ.കൃഷ്ണന്‍കുട്ടി ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകാണ്. വൈകുന്നേരം അഞ്ച് മണിക്ക് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ ചടങ്ങ്.

രാജ്ഭവനില്‍ നടക്കുന്ന ലളിതമായ ചടങ്ങില്‍ ഗവര്‍ണര്‍ പി.സദാശിവം കെ.കൃഷ്ണന്‍കുട്ടിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. മുഖ്യമന്ത്രി അടക്കമുളളവരും ചടങ്ങില്‍ പങ്കെടുക്കും. പാര്‍ട്ടി ദേശീയ നേതൃത്വത്തിന്റെ നിര്‍ദ്ദേശത്തെത്തുര്‍ന്ന് മാത്യു ടി.തോമസ് രാജിവെച്ച ഒഴിവിലാണ് കെ.കൃഷ്ണന്‍ കുട്ടി മന്ത്രിയാകുന്നത്

ജലവിഭവം ഉള്‍പ്പടെ മാത്യു ടി.തോമസ് വഹിച്ചിരുന്ന വകുപ്പുകള്‍ തന്നെയാകും കൃഷ്ണന്‍ കുട്ടിക്ക് ലഭിക്കുക. ചിറ്റൂരില്‍ നിന്നുള്ള എം.എല്‍.എ ആണ് നിയുക്തമന്ത്രി കൃഷ്ണന്‍ കുട്ടി. 1982ല്‍ ആദ്യമായി നിയമസഭയിലെത്തിയ കൃഷ്ണന്‍ കുട്ടി 4 പതിറ്റാണ്ട് നീണ്ട രാഷ്ട്രീയ ജീവിതത്തിനിടെ ആദ്യമായാണ് മന്ത്രി പദവിയിലെത്തുന്നത്.

Top