പ്രതികളെ വെടിവച്ചു കൊല്ലണമെന്ന പരാമര്‍ശം വിവാദത്തില്‍; വിശദീകരണവുമായി കുമാരസ്വാമി

Kumaraswamy.

ബംഗളൂരു: ജെഡിഎസ് പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ വെടിവച്ചു കൊല്ലാന്‍ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി ഫോണിലൂടെ ഉത്തരവിട്ട സംഭവം വിവാദമാകുന്നു.

മുഖ്യമന്ത്രിയുടെ സംഭാഷണം വാര്‍ത്താ ചാനല്‍ പുറത്തുവിട്ടതോടെയായിരുന്നു സര്‍ക്കാര്‍ വിവാദത്തിലായത്. എന്നാല്‍, സംഭവം വിവാദമായതോടെ വികാരഭരിതനായി മുഖ്യമന്ത്രി സംസാരിച്ചതാണെന്നാണ് അദ്ദേഹത്തിന്റെ ഓഫീസ് വിശദീകരണം നല്‍കിയിത്.

ജഡിഎസിന്റെ പ്രാദേശിക നേതാവും ജില്ല പഞ്ചായത്ത് അംഗവുമായിരുന്ന എച്ച് പ്രകാശിനെ തിങ്കളാഴ്ചയാണ് ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കാറില്‍ സഞ്ചരിക്കുകയായിരുന്ന പ്രകാശിനെ ബൈക്കിലെത്തിയ സംഘം വാഹനം തടഞ്ഞു നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെയാണ് മുഖ്യമന്ത്രി പ്രകാശനെ കൊന്നവരെ വെടിവച്ചു കൊല്ലണമെന്ന് ഫോണിലൂടെ പറഞ്ഞത്.

Top