കര്‍ണാടകയില്‍ ജെഡിഎസ് നേതാവ് കോവിഡ് ബാധിച്ച് മരിച്ചു

ബംഗളൂരു: കര്‍ണാടകയില്‍ മുന്‍ എംഎല്‍എയും മുതിര്‍ന്ന ജെഡിഎസ് നേതാവുമായ അപ്പാജി ഗൗഡ(67) കോവിഡ് 19 ബാധിച്ചു മരിച്ചു. കഴിഞ്ഞ രണ്ടു മൂന്ന് ദിവസങ്ങളായി ശ്വസന സംബന്ധമായ ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അദ്ദേഹത്തെ ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു.

അദ്ദേഹത്തെ പിന്നീട് മറ്റൊരു ആശുപത്രിയിലേക്കു മാറ്റി. മൃതദേഹം കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും. 2013ലാണ് അദ്ദേഹം ജെഡിഎസില്‍ ചേര്‍ന്നത്.

Top