‘തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകള്‍ വേണം’; അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി എച്ച് ഡി കുമാരസ്വാമി

ബെംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകള്‍ ആവശ്യപ്പെട്ട് ജെഡിഎസ്. കോലാര്‍, മണ്ഡ്യ, ഹാസന്‍ സീറ്റുകളാണ് ആവശ്യപ്പെട്ടത്. ആഭ്യന്തര മന്ത്രി അമിത് ഷായുമായി എച്ച് ഡി കുമാരസ്വാമി കൂടിക്കാഴ്ച നടത്തി. കുമാരസ്വാമിക്ക് അമിത് ഷാ ഉറപ്പ് നല്‍കിയില്ലെന്നും സംസ്ഥാന ബിജെപി നേതാക്കളുമായി ആലോചിച്ച ശേഷം ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ മറുപടി നല്‍കാമെന്ന് പറഞ്ഞതായുമാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ശനിയാഴ്ച ഡല്‍ഹിയിലെത്തിയ കുമാരസ്വാമി അമിത് ഷായെ കണ്ടതിന് ശേഷം വൈകുന്നേരത്തോടെ ബെംഗളൂരുവിലേക്ക് തിരിച്ചു. യോഗത്തില്‍ എന്താണ് സംഭവിച്ചതെന്ന വിവരം മാധ്യമപ്രവര്‍ത്തകരുമായി പങ്കുവയ്ക്കാന്‍ അദ്ദേഹം തയ്യാറായില്ല.

Top