ജെഡിഎസ് തര്‍ക്കം; അധ്യക്ഷ സ്ഥാനത്ത് നിന്ന് മാത്യു ടി തോമസിനെ നീക്കം ചെയ്തതായി സി കെ നാണു

തിരുവനന്തപുരം: ജെഡിഎസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്ന് മാത്യു ടി തോമസിനെ നീക്കം ചെയ്തതായി സി കെ നാണു. മാത്യു ടി തോമസിനെയും കൃഷ്ണന്‍കുട്ടിയേയും മുന്നണി യോഗത്തില്‍ പങ്കെടുപ്പിക്കരുത് എന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തിന് കത്ത് നല്‍കുമെന്നും സി കെ നാണു അറിയിച്ചു. കേന്ദ്ര നേതൃത്വവുമായുളള എല്ലാ ബന്ധവും അവസാനിപ്പിച്ച് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ ജനതാദള്‍ എസ് – കേരള ഘടകം തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നാണു വിഭാ?ഗത്തിന്റെ നീക്കം.

2006ല്‍ ഇതേ സാഹചര്യമുണ്ടായിരുന്നപ്പോള്‍ ചിഹ്നത്തിലും കൊടിയിലും മാറ്റമില്ലാതെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ചരിത്രം ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കര്‍ണാടകയില്‍ ജെഡിഎസ്- ബിജെപി സഹകരണം ഉളളപ്പോഴാണ് അതേ ചിഹ്നത്തില്‍ കേരളത്തില്‍ മത്സരിച്ചത്. അന്ന് എട്ട് സീറ്റില്‍ മത്സരിച്ച് അഞ്ച് സീറ്റില്‍ വിജയിച്ചിരുന്നുവെന്നും മാത്യു ടി തോമസ് കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര നേതൃത്വവുമായുളള രാഷ്ട്രീയമായ എല്ലാ ബന്ധവും വിഛേദിക്കാനും അവിടെ നിന്നുളള നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ടെന്നും തീരുമാനമുണ്ട്. സി കെ നാണുവിന്റെ നേതൃത്വത്തില്‍ നിലവില്‍ വന്ന സംവിധാനത്തോടും സഹകരിക്കില്ല. പക്ഷെ സ്വതന്ത്ര ഘടകമായി പ്രവര്‍ത്തിക്കുമെന്ന് ആവര്‍ത്തിക്കുമ്പോഴും നിലവിലുളള ചിഹ്നത്തിന്റെയും, കൊടിയുടെയും കാര്യത്തില്‍ തീരുമാനമായിട്ടില്ല. എന്നാല്‍ ചിഹ്നവും കൊടിയും പിന്നീട് തീരുമാനിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി തോമസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Top